പിണങ്ങോട്:കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി.സിദ്ധിഖിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വെങ്ങപ്പള്ളി പഞ്ചായത്തിലെ ലക്ഷം വീട്-മൈതാനി റോഡിന്റെ ഉൽഘടനം എംഎൽഎ ടി.സിദ്ധിഖ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ അൻവർ കെ.പി, ജാസർ പാലക്കൽ, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ഉസ്മാൻ പഞ്ചാര,കൺവീനർ രാജൻ മാഷ്,അബ്ദുൽ നാസർ കെപി, മുജീബ് ഈ വി, സലീം ചാലിൽ. ജുനൈദ വി എം. എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







