പടിഞ്ഞാറത്തറ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ പോലീസും പോലീസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ അടച്ചു.വെള്ളമുണ്ട പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വാരാമ്പറ്റ ആലക്കണ്ടി പുളിഞ്ഞാൽ റോഡ്,പുതുശ്ശേരി കടവ്, അരമ്പറ്റക്കുന്ന് വെണ്ണിയോട് റോഡ്, പടിഞ്ഞാറത്തറ ചെന്നലോട് റോഡ് തരിയോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഞ്ഞൂറ തുടങ്ങിയ പ്രദേശങ്ങളിലുമാണ് റോഡ് അടച്ചത്.പോലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി.

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ