എടവക : എടവക ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ സേനയുടെ ടെയ്ലറിംഗ് യൂണിറ്റി നോടനുബന്ധിച്ച് ആരംഭിക്കുന്ന തുണി സഞ്ചി നിർമാണത്തിനു വേണ്ടി ‘സഞ്ചിക്കായ് ഒരു സാരി തരൂ’ ക്യാമ്പയിൻ ആരംഭിച്ചു .കുടുംബശ്രീ സി.ഡി.എസ്സിൻ്റെ സഹകരണത്തോടെ, വിവിധ വാർഡുകളിൽ നിന്നും ആദ്യഘട്ടമായി സമാഹരിച്ച സാരികൾ കുടുംബശ്രീ ചെയർപേഴ്സൺ പ്രിയ വിരേന്ദ്രകുമാർ ഏറ്റു വാങ്ങി.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയര്മാന്മാരായ ജെൻസി ബിനോയ്, ജോർജ് പടകൂട്ടിൽ, ഷിഹാബുദീൻ അയാത്ത്, മെമ്പർമാരായ ലത വിജയൻ, സുജാത.സി.സി, ലിസി ജോൺ, ഗിരിജ സുധാകരൻ ,കോ-ഓർഡിനേറ്റർ അജ്മൽ വി.എസ്, ഹരിത കർമസേന ഭാരവാഹികളായ റംല, മർഫി ഷിജി എന്നിവർ സംബന്ധിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ