യാത്രക്കാരോട് മാന്യമായി പെരുമാറാൻ ജീവനക്കാർക്ക് യോഗ പരിശീലനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. വ്യക്തിത്വവികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വൈദ്യസഹായം നൽകാനുള്ള പരിശീലനവും നൽകുന്നുണ്ട്. ഡ്രൈവർമാർക്ക് മൂന്നുദിവസവും കണ്ടക്ടർമാർക്ക് രണ്ടുദിവസവുമാണ് പരിശീലനം. ഡ്രൈവർമാർക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും. മികച്ച ഡ്രൈവിങ് ഉറപ്പാക്കാൻ ഡ്രൈവിങ് പരിശീലകരും, റോഡ്‌സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തും. ആദ്യബാച്ചിലെ 350 ജീവനക്കാരുടെ പരിശീലനമാണ് കോവളം അനിമേഷൻ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ്‌. ഇതു വിലയിരുത്തി പരീശീലനപദ്ധതിയിൽ മാറ്റംവരുത്തും.

ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, പത്തോളം കുട്ടികൾക്ക് പരിക്ക്, സംഭവം തമിഴ്നാട്ടില്‍

*____ചെന്നൈ: തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ്

‘കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’

തിരുവനന്തപുരം: കെ എസ് ആ‌ർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും

മലർവാടി 2025′ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 6ന്

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.