കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ നാല് സൈക്കിളുകള്‍ പോലീസ് കണ്ടെത്തി. കൊഴിഞ്ഞങ്ങാടില്‍ കമ്പളക്കാട് പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി മോഷണം പോയ 4 സൈക്കിളുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി. ഇന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കമ്പളക്കാട് കൊഴിഞ്ഞങ്ങാടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പിയില്‍ കെട്ടിയ നിലയിലും, ചെടികള്‍ക്കിടയില്‍ മറച്ചുവെച്ച രീതിയിലുമായി മോഷ്ടിച്ച സൈക്കിളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എസ് ഐ ശ്രീദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് സൈക്കിളുകള്‍ കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി സൈക്കിളുകള്‍ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എസ് ഐ ശ്രീദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സൈക്കിളുകള്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരുന്നു. മോഷണംപോയ മറ്റു സൈക്കിള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും, മോഷ്ടാക്കള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി