കോവിഡ് 19 മഹാമാരി മൂലം മൂന്നാഴ്ചയായി ലോക്ക് ഡൗണ് നിയന്ത്രണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികൾക്ക് ഫാമിൽ ഉത്പാദിപ്പിച്ച അരിയും, പച്ചക്കറികളും അടങ്ങുന്ന കിറ്റ് സൗജന്യമായി വിതരണം ചെയ്തു. ഫാമിലെ സ്ഥിരം ജീവനക്കാരുടെയും, അധ്യാപകരുടെയും സഹായത്തോടെ നടത്തിയ ഈ ഉദ്യമം ലോക്ക്ഡൗൺ കാലയളവിൽ തൊഴിലാളികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ്. ഗവേഷണ കേന്ദ്ര മേധാവി ഡോ. കെ. അജിത് കുമാർ തൊഴിലാളി സംഘടന പ്രതിനിധികൾക്ക് കിറ്റ് വിതരണം ചെയ്തു. 500 കിലോയോളം അരിയും, മറ്റു പച്ചക്കറികളും തൊഴിലാളികളുടെ വീടുകളിൽ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി