ഫെയ്‌സ്ബുക്കിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് അടുത്തവര്‍ഷത്തോടെ; 29,000 രൂപ വില വരും.

ഫെയ്‌സ്ബുക്കിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് അടുത്തവര്‍ഷത്തോടെ പുറത്തിറങ്ങും. ഏകദേശം 400 ഡോളര്‍ (29,000 രൂപ) വിലയുള്ളതായിരിക്കും ഉല്‍പന്നം. രണ്ടും മൂന്നും ജനറേഷനുകള്‍ പിന്നാലെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ള, കറുപ്പ്, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരിക്കും ഫെയ്‌സ്ബുക്കിന്റെ സ്മാര്‍ട്ട് വാര്‍ച്ച്. എന്നാല്‍ വാച്ചിന് ഇതുവരെ പേരിട്ടിട്ടില്ല.

മെസേജിങ് ഫീച്ചറിനു പുറമെ, ഹൃദയമിടിപ്പ് മോണിറ്റര്‍, രണ്ട് ക്യാമറകള്‍ എന്നിവയും വാച്ചിലുണ്ടാവും. വാച്ചില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്നതായിരിക്കും ക്യാമറകള്‍.

ഒരു ക്യാമറ മുകളിലും ഒന്ന് പിറകിലും ആയിരിക്കും സജ്ജീകരിച്ചിട്ടുണ്ടാവുക. മുന്‍ ക്യാമറ വീഡിയോ കോളിങ്ങിനായിരിക്കും പ്രധാനമായും ഉപയോഗിക്കുക. 1080 പിക്‌സല്‍ ക്വാളിറ്റിയുള്ള പിന്‍ ക്യാമറ വീഡിയോ ചിത്രീകരിക്കാനും ഉപയോഗിക്കാം.

വിവിധ ആരോഗ്യ, ഫിറ്റ്‌നസ് കമ്പനികളുടെ സേവനങ്ങളുമായും ഹാര്‍ഡ്‌വെയറുകളുമായും കണക്ടിവിറ്റി സാധ്യമാവുമെന്നതാണ് മറ്റൊരു പ്രത്യേകത.

ആപ്പിള്‍, ഹുആവെ, ഗൂഗിള്‍ കമ്പനികളുമായി മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉല്‍പന്ന നിര്‍മാണ രംഗത്ത് സജീവമാകാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം ടെസ്റ്റിലും വിജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി

100 രൂപയില്‍ താഴെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മെസേജ് ലഭിക്കില്ല; നിര്‍ദേശം ആര്‍ബിഐ പരിഗണനയില്‍

100 രൂപയില്‍ താഴെയുള്ള പണമിടപാടുകള്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നത് അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അപേക്ഷിച്ച് ഇന്ത്യന്‍ ബാങ്കുകള്‍. യുപിഐ വഴി ചെറിയ തുകകളുടെ ഇടപാടുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി

ശൈശവ വിവാഹങ്ങളിൽ കേരളത്തിൽ വലിയ വർദ്ധനവ്, 18 ൽ 10ഉം തൃശൂരിൽ, ‘പൊൻവാക്ക്’ തുണച്ചത് 48 പേരെ

തൃശൂർ: 2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്.

മെസിയുടെ സന്ദർശനം:’50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ ക്രമീകരിക്കും’

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍

ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.