തോൽപ്പെട്ടി :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് സാമ്പത്തിക സഹായം നൽകി തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. തിരുനെല്ലി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക തോൽപ്പെട്ടി ബൂത്ത് കോൺഗ്രസ് കമ്മിറ്റി യുടെ സാന്നിധ്യത്തിൽ കോൺഗ്രസ് തിരുനെല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജി. രാമകൃഷ്ണൻ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പിതാവിന് കൈമാറി. യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ, സുനിൽ കുമാർ, സലീം തോൽപ്പെട്ടി, സന്തോഷ്, അജ്നാസ് പിലാക്കണ്ടി, റഹീഷ്.ടി എ, ശിഹാബ് എന്നിവർ സംബന്ധിച്ചു.

രണ്ടാം ടെസ്റ്റിലും വിജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി