കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ കരുതൽ എന്ന നിലയിലാണ് ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചത്. അമ്പതിലധികം യുവാക്കൾ രക്തദാനത്തിൽ പങ്കാളിയായി.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്ബേങ്ക് സംഘടിപ്പിച്ച ജില്ലാതല പരിപാടിയും ഡിവൈഎഫ്ഐ രക്തദാനക്യാമ്പും എൻ.എച്ച്.എം ഡി.പി.എം ഡോക്ടർ അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഡോ.സക്കീർ അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് , ഡോക്ടർ ചന്ദ്രശേഖരൻ, ഡോക്ടർ വിനുജ, ഡോക്ടർ അനില, ഫാദർ സക്കരിയ്യ, ജിതിൻ കെ.ആർ. എകെ റൈഷാദ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







