ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണ സമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടത്തി. മീനങ്ങാടി ക്ഷീരസംഘം ഹാളില്‍ നടത്തിയ ക്ലാസ് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡണ്ട് പി.പി ജയന്‍ അധ്യക്ഷത വഹിച്ചു. അതിജീവനം ആത്മവിശ്വാസത്തിലൂടെ എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ. എ. ദിനേശ് കുമാര്‍ ക്ലാസെടുത്തു. മീനങ്ങാടി ക്ഷീരസംഘം സെക്രട്ടറി കെ.ബി മാത്യു, ബത്തേരി ക്ഷീര സംഘം പ്രസിഡണ്ട് കെ.കെ പൗലോസ്, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.എച്ച് സിനാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും. നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ നടക്കും.
കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം തോറും ആയിരം രൂപ







