ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് മീനങ്ങാടി ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി പ്രദര്‍ശനം നടത്തി. ചൂതുപാറ എസ്.കെ കവലയില്‍ നടന്ന കന്നുകാലി പ്രദര്‍ശനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എസ് ജനീവ് ഉദ്ഘാടനം ചെയ്തു. കറവപ്പശു ഇനത്തില്‍ 52 പശുക്കളും കിടാരികളുടെ ഇനത്തില്‍ 34 കിടാരികളും കന്നുകുട്ടികളുടെ വിഭാഗത്തില്‍ 20 കന്നുകുട്ടികളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ ഇനങ്ങളിലുള്ള മികച്ച കന്നുകാലികളുടെ ഉടമകള്‍ക്ക് ക്യാഷ് അവാര്‍ഡ്, കാലിത്തീറ്റ, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, മീനങ്ങാടി ക്ഷീര സംഘം പ്രസിഡണ്ട് പി.പി ജയന്‍, സെക്രട്ടറി കെ.ബി മാത്യു , ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.എച്ച് സിനാജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും. നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ നടക്കും.
കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം തോറും ആയിരം രൂപ







