കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിക്ക് രാജോചിത സ്വീകരണം നല്‍കും: യുഡിഎഫ്

കല്‍പ്പറ്റ: മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി എംപിക്ക് രാജോചിതമായ സ്വീകരണം നല്‍കുമെന്ന് ജില്ലാ യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കല്‍പ്പറ്റ എം പി ഓഫീസിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂളിന് സമീപത്ത് നിന്നും റോഡ് ഷോ ആരംഭിക്കും. എ ഐ സി സി ഭാരവാഹികളും, സംസ്ഥാന യു ഡി എഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ബൂത്തുതലം മുതല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും. ജനാധിപത്യത്തെയും,ഭരണഘടനാമൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ആത്മബലമേകാനായി നടത്തുന്ന പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, പി പി ആലി, റസാഖ് കല്‍പ്പറ്റ, എം എ ജോസഫ്, അഡ്വ. ടി ജെ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.