കൽപ്പറ്റ: ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ എല്ലാകാലവും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ കഴിയില്ലന്നും മനുഷ്യരെ ഒന്നിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനുമുളള ആർജവമാണ് രാഷ്ട്രീയപാർട്ടികൾ കാണിക്കേണ്ടതെന്നുമുള്ള സന്ദേശമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠമെന്നും കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കാബിനറ്റ് അസംബ്ലി അഭിപ്രായപ്പെട്ടു. കൽപ്പറ്റ ദാറുൽഫലാഹിൽ നടന്ന കാബിനറ്റ് അസംബ്ലി കൂറ്റമ്പാറ അബ്ദുറഹ് മാൻ ദാരിമി ഉദ്ഘാടനംചെയ്തു. കെ.ഒ അഹ്മദ്കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു. വി.എസ്.കെ.തങ്ങൾ, മുത്തുക്കോയതങ്ങൾ, എസ്.ശറഫുദ്ദീൻ, കെ.എസ് .മുഹമ്മദ് സഖാഫി, കെ.എ.സലാം ഫൈസി,കെ.കെ.മുഹമ്മദലി ഫൈസി, സി.എച്ച് നാസർ, പി.സി.അബുശ്ശദ്ദാദ്, ഇ.പി.അമ്പ്ദുല്ല സഖാഫി, എസ്.അബ്ദുല്ല പ്രസംഗിച്ചു. കൽപ്പറ്റ,മേപ്പാടി, സുൽത്താൻ ബത്തേരി, വെള്ളമുണ്ട സോൺ ഭാരവാഹികളും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും കാബിനറ്റ് അസംബ്ലിയിൽ പങ്കെടുത്തു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ