144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി.

വയനാട്ടിൽ സി.ആർ.പി.സി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നവംബർ 15 വരെ നീട്ടി. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന്‌ വിലക്ക്‌ ഉണ്ട്‌. താഴെ പറയുന്ന സാഹചര്യങ്ങളിൽ മാത്രം കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ അഞ്ചിൽ കൂടുതൽ ആളുകൾക്ക്‌ ഒത്തു ചേരാം. എന്നാൽ മാസ്ക്ക്‌, ശാരീരിക അകലം, സോപ്പ്‌/സാനിട്ടൈസർ ഉപയോഗം മുതലായവ കൃത്യമായും പാലിക്കണം.

ഇളവുകൾ

1. കല്യാണങ്ങൾക്ക്‌ പരമാവധി 50 ആളുകൾ
2. മരണാനന്തര ചടങ്ങിൽ പരമാവധി 20 ആളുകൾ
3. സർക്കാർ/ സാമൂഹിക/ രാഷ്ട്രീയ/ മറ്റ്‌ ഇൻഡോർ സാംസ്കാരിക പരിപാടികളിൽ പരമാവധി 20 ആളുകൾ
4. ആരാധനാലയങ്ങളിൽ പരമാവധി 40 ആളുകൾ
5. മാർക്കറ്റ്, കടകൾ, ബാങ്കുകൾ, ഓഫീസുകൾ, ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ, പൊതു ഗതാഗതം മുതലായവയിൽ (കോവിഡ്‌ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച്‌ കൊണ്ട്)

എല്ലാ അവസരത്തിലും കൃത്യമായ കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കണം. കണ്ടൈൻമന്റ്‌ സോണുകളിൽ ബാധകമായ നിയന്ത്രണങ്ങൾക്ക്‌ ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.

പ്രായമായവർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, മറ്റ്‌ അസുഖങ്ങൾ ഉള്ളവർ എന്നിവർ കഴിവതും പുറത്ത്‌ പോകാതെ സ്വയം സുരക്ഷിതരായിരിക്കണം എന്നും അഭ്യർത്ഥിക്കുന്നു

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *