പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മഞ്ഞൂറ ജംങ്ഷനില്‍ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയതു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.3 ലക്ഷം രൂപ ചെലവില്‍ ജ്യോതിസ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അബ്ദുള്‍ റഹ്‌മാന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ്, പഞ്ചായത്തംഗം മുഹമ്മദ് ബഷീര്‍ ഈന്തന്‍, വാര്‍ഡ് അംഗം കെ.കെ.അനീഷ്, എസ്.പി.സി വായനശാല പ്രസിഡന്റ് ബാബു എന്നിവര്‍ സംസാരിച്ചു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം







