തൊട്ടിലിൽ കഴുത്തു കുരുങ്ങി അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം പത്തനംതിട്ടയിൽ

തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്ബതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇളയ കുട്ടിയ്ക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിപ്പോൾ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും ഹൃദ്യയുമാണ് ഉണ്ടായിരുന്നത്. അപകടസമയം മുത്തശ്ശൻ പുറത്തേക്ക് പോയിരിക്കുകയായിരുന്നു.മുത്തശ്ശി അയലത്തുള്ള വീട്ടിലേക്ക് പോയ സമയത്ത് ഹൃദ്യ തൊട്ടിലിൽ കയറിയിട്ടുണ്ടാകുമെന്നാണ് അനുമാനം. സ്പ്രിംഗ് കഴുത്തിൽ കുരുങ്ങിയതാണെന്നാണ് ഡോക്ടർമാർ പ്രാഥമികമായി പറയുന്നത്.

കുട്ടിയുടെ കഴുത്തിൽ സ്പ്രിംഗ് മുറുകിയ പാടുകളുണ്ട്. മുത്തശ്ശി തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കണ്ടത്. പെട്ടെന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാഹിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍. തലശ്ശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശിയായ പി.കെ. റുബൈദയാണ് പിടിയിലായത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മാഹിയില്‍ പാലം ഭാഗത്ത്

എറണാകുളത്ത് 12.8 ലക്ഷം രൂപ മുടക്കിയെടുത്ത 7777 നമ്പരുള്ള കാറിന് റോഡ് ടാക്സ് ആയി അടച്ചത് 2.69 കോടി; ഇനി KL 07 DG 7777 നമ്പരുമായി കുതിക്കുക റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ്

എറണാകുളം ആർടി ഓഫീസിന് രജിസ്ട്രേഷനിലൂടെ റെക്കോഡ് തുക സമ്മാനിച്ച ആഡംബര കാർ ലക്ഷങ്ങള്‍ കൊടുത്ത് ‘7777’ നമ്പറും സ്വന്തമാക്കി. റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറാണ് കെഎല്‍ 07 ഡിജി 7777

മികച്ച നിക്ഷേപം ഏത് ഫിക്സഡ് ഡെപ്പോസിറ്റോ, മ്യൂച്ചൽ ഫണ്ടോ? ഗുണദോഷങ്ങൾ…

സാമ്ബത്തികമായി മുന്നേറുക എന്നത് ഏവരുടേയും സ്വപ്‌നമാണ്. ഇതിനായി കഠിനാധ്വാനം ചെയ്യുന്നവരും കുറുക്കുവഴി പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.ചിലര്‍ വിജയിക്കുമെങ്കിലും ഭൂരിഭാഗം പേരും പരാജയപ്പെടുകയാണ് പതിവ്. കൃത്യമായ പദ്ധതിയോ നിക്ഷേപങ്ങളോ ഇല്ലാത്തതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. നിക്ഷേപിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ: റൂട്ടുകൾ, യാത്രാ തീയതികൾ, സ്റ്റോപ്പുകൾ..

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാ​ഗമായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ – കൊല്ലം, മംഗലാപുരം – തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ വിശദമായി

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം  മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.