തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച സ്പെഷൽ ഫ്ളൈയിംഗ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കാറിൽ കടത്തിയ 2.10 ലക്ഷം രൂപ പിടി കൂടി. തലപ്പുഴ ബോയ്സ് ടൗണിൽ നിന്നാണ് പണം പിടികൂടി യത്. സ്പെഷൽ സ്ക്വാഡിലെ ഡെപ്യൂട്ടി തഹസിൽദാർ സുജിത് ജോസിന്റെയും പോലീസ് സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്