പടിഞ്ഞാറത്തറ : പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ യാഥാർത്ഥ റിപ്പോർട്ടും പാത യാഥാർത്ഥ്യമാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച നിവേദനവും പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ കൈമാറി. നിയോജക മണ്ഡലം എം.എൽ എ ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്. ഏറെ താമസിയാതെ വിഷയം സംബന്ധിച്ചു യോഗം വിളിക്കേണ്ടതിന്റെ ആവശ്യകത എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കർമ്മ സമിതി വൈ ചെയർമാൻ ജോൺസൻ ഒ ജെ, അംഗങ്ങളായ ടോമി ഓലിക്കുഴി, എ അബ്ദുൾ റഹ്മാൻ നേതൃത്വം നൽകി.

ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ
തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാ ടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ.