കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.12) പുതുതായി നിരീക്ഷണത്തിലായത് 577 പേരാണ്. 784 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12009 പേര്‍. ഇന്ന് വന്ന 27 പേര്‍ ഉള്‍പ്പെടെ 666 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 394 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 182648 സാമ്പിളുകളില്‍ 181846 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 168997 നെഗറ്റീവും 12849 പോസിറ്റീവുമാണ്.

പ്രവേശനം ആരംഭിച്ചു.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442