ഇന്ത്യന്‍ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കാനൊരുങ്ങി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍). ഒന്‍പത് കിലോ ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് നിര്‍മിക്കുക. ചണ്ഡീഗഡ് ബാലിസ്റ്റിക് റിസര്‍ച്ച് ലാബോറട്ടറിയിലാണ് ബുള്ളറ്റ്- പ്രൂഫ് ജാക്കറ്റുകളുടെ പരിശോധന നടത്തിയത്. ഡിആര്‍ഡിഒയുടെ കാണ്‍പൂര്‍ ലബോറട്ടറിയിലാകും ജാക്കറ്റുകള്‍ നിര്‍മിക്കുക.
ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റില്‍ ഒരു ഗ്രാം ഭാരം കുറയ്ക്കുന്നതുപോലും സൈനികര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തികൊണ്ടായിരിക്കണം. വളരെ സവിശേഷമായ മെറ്റീരിയലുകള്‍ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന്റെ ഭാരം 10.4 കിലോയില്‍ നിന്ന് ഒന്‍പത് കിലോയിലേക്ക് എത്തിക്കാനാകുമെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്