ദു:ഖവെള്ളിയാഴ്ച്ച നമസ്കാരങ്ങളും പീഠാനുഭവങ്ങളും ഒരിക്കൽക്കൂടി അനുഭവഭേദ്യമാക്കിക്കൊണ്ട് ക്രൈസ്തവ സമൂഹം ഒന്നടങ്കം ഇന്ന് യേശുദേവൻ്റെ കുരിശുമരണം മൂലം സകല പാപങ്ങളിൽ നിന്നു് മോചിതരാകാൻ തയ്യാറെടുക്കുന്നു. ആട്ടും തുപ്പും ചാട്ടവാറടിയും മുൾ കിരീടവും ചൂടി സഹനത്തിൻ്റെ മാർഗ്ഗം എന്തെന്ന് വിശ്വാസികൾക്ക് കാണിച്ചു കൊടുക്കുവാൻ തൻ്റെ ജീവിതം തന്നെ ബലിയാക്കേണ്ടി വന്ന യേശുദേവൻ്റെ മാത്യക ലോകം മുഴുവൻ പരക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം
മാനന്തവാടി അമ്പുകുത്തി സെൻ്റ് തോമസ്സ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ദുഖവെള്ളിയാഴ്ച്ച ശിശ്രൂഷയിൽ ജോർജ് പാട്ടു പാളയിൽ അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. ശുശ്രൂഷകരും, ഇടവക ജനങ്ങളും സൺഡേ സ്കൂൾ,മർത്തമറിയം,യുവജനപ്രസ്ഥാനം, കമ്മറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു. കോവിഡ്നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് ചടങ്ങ് നടത്തിയത്.

നിശബ്ദമാണ്..! പല ഇന്ത്യക്കാർക്കുമറിയില്ല അവർക്ക് ഹൈ ബിപിയാണെന്ന്.. കാരണമിതാണ്
ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഒരു നിശബ്ദത കൊലയാളിയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ പതിയെ പതിയെ അത് ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഹൈ ബിപി എന്ന അവസ്ഥ ഏറ്റവും അപകടകാരിയാകുന്നത്, ഈ രോഗാവസ്ഥ