നാഷണൽ ആയുഷ് മിഷൻ, മാനന്തവാടി ആയുഷ് ഗ്രാമം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ
ജൂൺ 14 മുതൽ 21 വരെ
യോഗ വാരാചരണം സംഘടിപ്പിക്കും. സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കു ആരോഗ്യത്തിനു യോഗ ശീലമാക്കു എന്ന ആപ്തവാക്യത്തോടെയാണ് വാരാചരണം. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്നതിന്റെ ഭാഗമായി യോഗയും വ്യായാമവും നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണെന്ന സന്ദേശമാണ് ഈ വർഷം പ്രതിപാദിച്ചിരിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിൽപ്പെടുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും, ബിരുദ വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരവും ഉണ്ടാകും.

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ,