എടവക : എടവക ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് രൂപീകരിച്ച സന്നദ്ധ സേവന കൂട്ടായ്മയായ ഹെൽപ് ലൈൻ ടീം കോവിഡ് പോസിറ്റീവായ രോഗികൾക്കു നൽകുന്ന ഐവർമെക്ടിൻ ഗുളികകൾ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർക്ക് കൈമാറി.ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ദുരിതമനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് മരുന്ന്, ഭക്ഷണം, വാഹന സൗകര്യം എന്നിവ ലഭ്യമാക്കുന്നതിനും കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ സന്നദ്ധ പ്രവർത്തനങ്ങൾക്കും വരും ദിവസങ്ങളിൽ ഹെൽപ് ലൈൻ ടീം തുടക്കമിടും. ഭാരവാഹികളായ ഷിബു സെബാസ്റ്റ്യൻ, നിസ്സാർ മാനന്തവാടി, ഷിഹാബ് നരിക്കോട്ടു പറമ്പിൽ ,ഫാസൽ ഷാഫി ഫഹദ്, അബ്ദുൾ മുത്തലിബ്, ഷിഹാബ് .സി.എച്ച്, ഷെറീഫ് മൂടമ്പത്ത് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ,