എടവക : അധ്യാപക സംഘടനയായ കെ.പി.എസ്.റ്റി.എ യുടെ എടവക ബ്രാഞ്ച് കമ്മിറ്റി , കോവിഡ് പോസിറ്റീവ് രോഗികളുടെ ഉപയോഗത്തിലേയ്ക്കായി പൾസ് ഓക്സി മീറ്ററുകൾ എടവക ഗ്രാമ പഞ്ചായത്തിനു കൈമാറി. എടവക ബ്രാഞ്ച് പ്രസിഡണ്ട് മനോജ് ആന്റണിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയി , സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, ജനപ്രതിനിധികളായ സുജാത സി.സി,ലിസി ജോൺ , അസോസിയേഷൻ ഭാരവാഹികളായ ദീപ.കെ.ജെ,ഷൈൻ സി മാത്യു,ഷീന മാത്യു സംബന്ധിച്ചു.

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ,