വയനാട് ജില്ലയില്‍ ഇന്ന് (12.06.21) 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60888 ആയി. 57279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1824 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ,