Advertisement

ഒരുക്കങ്ങൾ പൂർത്തിയായി: അന്താരാഷ്ട്ര കാപ്പി ദിനാഘോഷം വ്യാഴാഴ്ച കൽപ്പറ്റയിൽ

കൽപ്പറ്റ: അന്താരാഷ്‌ട്ര കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇതിന് മുന്നോടിയായി വിദഗ്ധരുടെ നേതൃത്വത്തിൽ ബത്തേരിയിലും മാനന്തവാടിയിലും നടത്തിയ പ്രാദേശിക സെമിനാറുകൾ സമാപിച്ചു.   വ്യാഴാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കാപ്പി റാലി ആരംഭിക്കും.  ജില്ലാ കലക്ടർ വി. ചെൽസ സിനി റാലി ഫ്ളാഗ് ഓഫ് ചെയ്യും.  10 മണിക്ക് പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർവ്വഹിക്കും.  പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉൾപ്പടെയുള്ള  ജനപ്രതിനിധികൾ സംബന്ധിക്കും. കോഫീ ബോർഡ് , സംസ്ഥാന കൃഷിവകുപ്പ്, വ്യവസായ വകുപ്പ്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ,  കേരള എഫ്.പി.ഒ കൺസോർഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്. അടുത്ത 10 കാപ്പി കൃഷി വ്യാപന പദ്ധതിയുടെ ചർച്ചയും ആസൂത്രണവുംഇതോടനുബന്ധിച്ചുണ്ടാകും.

KALPETTA
News Image

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും.

KERALA
News Image

പുതിയ പാചകവാതക കണക്ഷൻ പോക്കറ്റ് കീറും; പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടർ റീഫില്ലിംഗിന് 1650 രൂപ

പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികൾ. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നൽകുന്നത് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. കണക്ഷന്‍റെയും റീഫില്ലിങ്ങിന്‍റെയും നിരക്കുകളിൽ പുതിയ സിലിണ്ടറിന് വൻ വർധന ആണ്. 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. സാധാരണ 14 കിലോ എൽപിജി സിലിണ്ടർ ഒരു തവണ നിറയ്ക്കാൻ 930 രൂപ വരുന്നിടത്താണ് 10 കിലോ സിലിണ്ടറിന് ഇരട്ടിയോളം തുക ഈടാക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പുതുതായി ഗാർഹിക കണക്ഷൻ നൽകുന്നത് നിർത്തി വച്ചിരിക്കുകയാണ്. പകരം വ്യക്തിഗത കണക്ഷനാണ് നൽകുന്നത്. 14 കിലോ സിലിണ്ടറിന് പകരം 10 കിലോ സിലിണ്ടറാണ് പുതിയ അപേക്ഷകർക്ക് നൽകുന്നത്. പുതിയ കണക്ഷന് ഫോട്ടോയും തിരിച്ചറിയൽ കാർഡും മാത്രം മതി, പെട്ടെന്ന് ലഭിക്കും എന്നാണ് കമ്പനികൾ പറയുന്നത്. പക്ഷേ സാധാരണക്കാരുടെ പോക്കറ്റ് കീറുന്നതാണ് ഈ പുതിയ പദ്ധതി.

GENERAL
News Image
Advertisement

കുട്ടികൾ കഴിക്കുന്ന ചിപ്‌സും ബിസ്‌കറ്റും ഇനി ശ്രദ്ധിച്ച് വാങ്ങണം; പാക്കറ്റിൽ പുതിയ മുന്നറിയിപ്പ്

ദിവസേന നിരവധി പാക്കറ്റ് സാധനങ്ങളാണ് നമ്മൾ ഓരോരുത്തരും വീട്ടിലേക്ക് വാങ്ങുന്നത്. ചിപ്‌സ്, ബിസ്‌കറ്റ്, കേക്ക്, ശീതളപാനീയങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ള ലേബൽ കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്.എന്താണ് റെഡ് വാർണിംഗ് ലേബൽ?ഉൽപ്പന്നത്തിൽ ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ അത് പാക്കറ്റിന്റെ മുൻവശത്ത് തന്നെ വ്യക്തമായി കാണുന്ന തരത്തിൽ അടയാളപ്പെടുത്തുന്ന സംവിധാനമാണ് മുന്നറിയിപ്പ് ലേബൽ അഥവാ റെ‌ഡ് വാർണിംഗ് ലേബൽ. നിലവിൽ പാക്കറ്റിന്റെ പിൻവശത്ത് രേഖപ്പെടുത്തിയുള്ള പട്ടിക വായിച്ചാണ് ഉൽപ്പന്നത്തിലെ ഘടകങ്ങൾ പലരും മനസിലാക്കുന്നത്. പുതിയ സംവിധാനം നിലവിൽ വന്നാൽ പാക്കറ്റ് കൈയിലെടുക്കുന്ന സമയത്ത് തന്നെ ഉൽപ്പന്നത്തിൽ ഏതെങ്കിലും ഘടകം ഉയർന്ന അളവിലുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും.എന്തിനാണ് ഇത്തരമൊരു ലേബൽ?ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് മുന്നറിയിപ്പ് ലേബലിന്റെ പ്രധാന ലക്ഷ്യം. പാക്കറ്റ് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും രുചി, വില, ബ്രാൻഡ് തുടങ്ങിയ ഘടകങ്ങൾക്കാണ് സാധാരണയായി ഉപഭോക്താക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ പോഷകമൂല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക്കറ്റിന്റെ പിന്നിൽ ചെറിയ അക്ഷരങ്ങളിൽ നൽകിയിരിക്കുന്നതിനാൽ അത് ശ്രദ്ധിക്കപ്പെടാതെ പോകാനും സാദ്ധ്യതയുണ്ട്.മുൻവശത്ത് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതിലൂടെ ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് പോഷകഘടകങ്ങളെക്കുറിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഉപഭോക്താവിന് കഴിയുമെന്നാണ് പുതിയ സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നത്.ഏതൊക്കെ ഭക്ഷണത്തിനാണ് മുന്നറിയിപ്പ്?മാനദണ്ഡങ്ങൾ ഏതൊക്കെയാണെന്ന് അന്തിമ തീരുമാനം എടുത്ത ശേഷമായിരിക്കും ഏതൊക്കെ ഉൽപ്പന്നങ്ങൾക്കാണ് ഇത് ബാധകമാകുമെന്നത് വ്യക്തമാകുക. എന്നാൽ ഉയർന്ന അളവിൽ ആരോഗ്യകരമല്ലാത്ത ഘടകങ്ങൾ അടങ്ങിയ നിരവധി പാക്കറ്റ് ഭക്ഷണങ്ങൾ ഇതിന്റെ പരിധിയിൽ വരാൻ സാദ്ധ്യതയേറെയാണ്.മുന്നറിയിപ്പ് ലേബലിന്റെ പ്രധാന ലക്ഷ്യം ഭക്ഷണം നിരോധിക്കുകയോ അത് കഴിക്കരുതെന്ന് പറയുകയോ അല്ല. പകരം, ഒരു ഉൽപ്പന്നത്തിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിലുണ്ടെങ്കിൽ അത് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കുകയാണ് ലക്ഷ്യം.മുന്നറിയിപ്പ് ലേബൽ സംബന്ധിച്ച നിർദേശങ്ങൾ ഇപ്പോഴും നിയമപരമായ നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഘട്ടത്തിലാണ്. ഏതൊക്കെ ഭക്ഷണങ്ങൾക്ക് ലേബൽ നിർബന്ധമാക്കും, കൃത്യമായ മാനദണ്ഡങ്ങൾ എന്തായിരിക്കും, എപ്പോൾ മുതൽ ഇത് പ്രാബല്യത്തിൽ വരും തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്.ഉപഭോക്താക്കൾക്ക് എന്താണ് പ്രയോജനം?പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ അതിലെ പ്രധാന പോഷകഘടകങ്ങളെക്കുറിച്ച് വേഗത്തിൽ മനസിലാക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടി പരിഗണിക്കാൻ മുന്നറിയിപ്പ് ലേബൽ ഉപഭോക്താക്കളെ സഹായിച്ചേക്കും. അതായത്, ചുവപ്പ് മുന്നറിയിപ്പ് ലേബൽ വരുന്നതിന്റെ അടിസ്ഥാന ആശയം ഭക്ഷണത്തെ ‘നല്ലത്’ അല്ലെങ്കിൽ ‘ചീത്ത’ എന്ന് വേർതിരിക്കുക എന്നതല്ല,. ഉൽപ്പന്നത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരം നൽകി ഉപഭോക്താവിന് സ്വന്തം തീരുമാനം എടുക്കാൻ അവസരം നൽകുക എന്നതാണ്.

GENERAL
News Image

വാട്സ്‌ആപ്പ് ബിസിനസ് മെസേജുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ വിലയേറും: പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച്‌ മെറ്റ,ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി പണം നല്‍കേണ്ടി വരും

വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് മെസ്സേജുകള്‍ അയക്കുന്നതിനുള്ള നിരക്കുകളില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ രംഗത്ത്.ഒക്ടോബർ 1 മുതല്‍ ഇന്ത്യയില്‍ ബിസിനസ് വാട്സ്‌ആപ്പ് സേവനങ്ങള്‍ കൂടുതല്‍ ചെലവേറിയതായി മാറും.ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ ബിസിനസ് സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടി വരും. സാധാരണ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്കോ വാട്സ്‌ആപ്പ് ബിസിനസ് ആപ്പ് വഴിയോ ഉള്ള ചാറ്റുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമല്ല, മറിച്ച്‌ വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.ഇതുവരെ ഉപഭോക്താക്കള്‍ മെസ്സേജ് അയച്ച്‌ 24 മണിക്കൂറിനുള്ളില്‍ തിരിച്ച്‌ മറുപടി നല്‍കുമ്പോഴും ഓർഡർ കണ്‍ഫർമേഷൻ, ഡെലിവറി അപ്ഡേറ്റുകള്‍ അയക്കുമ്പോഴും യാതൊരു ഫീസും ഈടാക്കിയിരുന്നില്ല.എന്നാല്‍ ഒക്ടോബർ 1 മുതല്‍ ഈ 24 മണിക്കൂർ പരിധിക്കുള്ളില്‍ അയക്കുന്ന യൂട്ടിലിറ്റി മെസ്സേജുകള്‍ക്കും പണം നല്‍കേണ്ടി വരും.പ്രതിമാസം ഒരു ബിസിനസ് ഫോണ്‍ നമ്പറിന് ആദ്യത്തെ 1,000 സർവീസ് മെസ്സേജുകള്‍ (ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍) സൗജന്യമായി ലഭിക്കുന്നത് തുടരും. ഇതിനു ശേഷമുള്ള ഓരോ മെസ്സേജിനും നിരക്ക് ഈടാക്കും.ഫേസ്ബുക്ക് പരസ്യങ്ങളിലെ 'ക്ലിക്ക്-ടു-വാട്സ്‌ആപ്പ്' ഓപ്ഷൻ വഴി ലഭിക്കുന്ന ചാറ്റുകള്‍ക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ വിൻഡോ മാറ്റമില്ലാതെ തുടരും.പുതിയ നിരക്കുകള്‍ എങ്ങനെ?യൂട്ടിലിറ്റി മെസ്സേജുകള്‍ക്ക് ജിഎസ്ടി ഒഴികെ ഒരു മെസേജിന് 0.115 രൂപയാണ് നിരക്ക്. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഇത് ഏകദേശം 0.136 രൂപയായി മാറും.മാർക്കറ്റിംഗ് മെസേജുകള്‍ക്ക് ജിഎസ്ടിക്ക് മുമ്പ് ഒരു മെസ്സേജിന് 0.8631 രൂപ നിരക്കില്‍ ഈടാക്കും. ഒടിപി അയക്കുന്നതിന് ജിഎസ്ടി കൂടാതെ 0.115 രൂപയാണ് നിരക്ക്.സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കുമോ?ഉപഭോക്താക്കള്‍ക്ക് ഇതില്‍ യാതൊരുവിധ ആശങ്കയും വേണ്ട. സാധാരണ ഉപഭോക്താക്കള്‍ക്ക് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മെസ്സേജ് അയക്കുന്നതിനോ അവരില്‍ നിന്നും മറുപടികളും അപ്ഡേറ്റുകളും സ്വീകരിക്കുന്നതിനോ യാതൊരു ഫീസും നല്‍കേണ്ടതില്ല. ഈ മാറ്റങ്ങളെല്ലാം പൂർണമായും ബിസിനസ് സ്ഥാപനങ്ങളെ മാത്രമാണ് ബാധിക്കുന്നത്.

GENERAL
News Image

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും.

GENERAL
News Image

യാത്രക്കാർക്ക് ആശ്വാസം; മലബാറിലും മാവേലിയിലും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

മാവേലി, മലബാർ എക്സ്പ്രസുകളിലടക്കം അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് സ്ഥിരമായി അനുവദിച്ചത്.മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) സെപ്റ്റംബർ 30 മുതൽ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മം​ഗളൂരു മാവേലി എക്സ്പ്രസിൽ(16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും. ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്.16630 മം​ഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ സെപ്റ്റംബർ 28 മുതൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് സെപ്റ്റംബർ 29 മുതലും അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി.

GENERAL
News Image

നിശബ്ദ വില്ലനെ പ്രതിരോധിക്കാം; ഹൃദയാരോഗ്യം കൃത്യമായി അറിയാൻ 'ഹാർട്ട് ഐക്യു സ്‌കോർ'

ഇന്നത്തെ വേഗതയേറിയതും കടുത്ത മാനസികസമ്മര്‍ദ്ദം നിറഞ്ഞതുമായ ജീവിതശൈലിയില്‍ ഹൃദ്രോഗങ്ങള്‍ പ്രായഭേദമന്യേ ഏവരേയും ഒരുപോലെ ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ വാര്‍ദ്ധക്യസഹജമായ അസുഖമായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ഹൃദയാഘാതം, ഇന്ന് മുപ്പതുകളിലും നാല്‍പ്പതുകളിലും ഉള്ള യുവാക്കളില്‍ മാത്രമല്ല പ്രായം കുറഞ്ഞവരിലും വര്‍ദ്ധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണ്. പ്രത്യക്ഷത്തില്‍ തികച്ചും ആരോഗ്യവാന്മാരെന്ന് തോന്നിപ്പിക്കുന്നവരിലും ദിനചര്യകളില്‍ കായിക ക്ഷമത കാത്തുസൂക്ഷിക്കുന്നവരിലും പോലുമുണ്ടാകുന്ന ഹൃദയസ്തംഭനവും നിശബ്ദ ഹൃദയാഘാതങ്ങളും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്.പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിതോപയോഗം, ഇരിപ്പിടങ്ങളില്‍ മണിക്കൂറുകളോളം നീളുന്ന ജോലികള്‍, അമിതമായ മാനസികസമ്മര്‍ദ്ദം, ക്രമരഹിതമായ ഉറക്കം, ചെറുപ്പത്തിലേ ആരംഭിക്കുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പുകവലി എന്നിവയാണ് യുവാക്കളില്‍ പോലും ഹൃദയാരോഗ്യം പെട്ടെന്ന് വഷളാകാന്‍ പ്രധാന കാരണങ്ങളാകുന്നത്. ഹൃദയധമനികളില്‍ തടസ്സങ്ങള്‍ അമ്പതോ അറുപതോ ശതമാനത്തിലധികം രൂപപ്പെടുമ്പോള്‍ മാത്രമാണ് പലപ്പോഴും നെഞ്ചുവേദന, ശ്വാസം മുട്ടല്‍ പോലെയുള്ള ലക്ഷണങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതുവരെ കാത്തിരിക്കുന്നത് ജീവനുതന്നെ അപകടകരമായേക്കാം.ഇവിടെയാണ് പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെയും സമയബന്ധിതമായ പരിശോധനകളുടെയും പ്രാധാന്യം വെളിപ്പെടുന്നത്. സാധാരണയായി നടത്തുന്ന അടിസ്ഥാന കൊളസ്‌ട്രോള്‍ പരിശോധനകള്‍ക്ക് അപ്പുറത്തേക്ക്, ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ളതും സമഗ്രവുമായ വിലയിരുത്തലുകള്‍ ഇന്ന് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിക്ക് ഭാവിയില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ശാസ്ത്രീയമായി പ്രവചിക്കാനും മുന്‍കൂട്ടി കണ്ടെത്താനും ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന അത്യാധുനിക വിശകലന രീതിയാണ് 'ഹാര്‍ട്ട് ഐക്യു സ്‌കോര്‍'. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് തൊട്ടുമുമ്പ് വരെ കാത്തുനില്‍ക്കാതെ ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി അളക്കാനും ആവശ്യമായ മുന്‍കരുതലുകളിലൂടെ ഹൃദയാഘാത സാധ്യത ഇല്ലാതാക്കാനും ഈ സ്‌കോറിങ് രീതി നമ്മെ സഹായിക്കുന്നു.Heart IQ Scoreഎന്താണ് 'ഹാര്‍ട്ട് ഐക്യു സ്‌കോര്‍'?സാധാരണയായി നാം ചെയ്യാറുള്ള അടിസ്ഥാന കൊളസ്‌ട്രോള്‍ (Lipid Profile) പരിശോധനകള്‍ കൊളസ്‌ട്രോളിന്റെ പൊതുവായ അളവുകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ വ്യക്തിഗത ഹൃദയാഘാത സാധ്യത കൃത്യമായി പ്രവചിക്കാന്‍ ഇത് മാത്രം മതിയെന്നില്ല. ഒരു വ്യക്തിയുടെ ഹൃദയാരോഗ്യം, രക്തധമനികളുടെ അവസ്ഥ, നിശബ്ദമായി രൂപപ്പെടുന്ന ഹൃദ്രോഗ സാധ്യതകള്‍ എന്നിവ സമഗ്രമായി വിശകലനം ചെയ്യുന്ന സംവിധാനമാണ് ഹാര്‍ട്ട് ഐക്യു. രക്തത്തിലെ കൊളസ്‌ട്രോള്‍ കണികകളുടെ വലുപ്പവും അളവും (LDL Particle Number & Size), ധമനികളിലെ വീക്കം (Inflammation), രക്തസമ്മര്‍ദ്ദം, പ്രമേഹം, ജീവിതശൈലി, കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യം എന്നിവ സംയോജിപ്പിച്ച് അപകടസാധ്യത കണക്കാക്കുന്ന ഒരു സ്‌കോറാണിത്.

HEALTH
News Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

യുഎഇ അടക്കം അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെർഡർ ക്ഷണിച്ചു. നിയമക്കുരുക്കിലായ കരാറുകൾക്ക് പകരം മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതോടെ യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നവംബറോടെ പുതിയ കമ്പനികൾ വരും.യുഎഇ, കുവൈത്ത്, സൗദി, സിങ്കപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് - വിസാ സേവനങ്ങൾക്കാണ് പുതിയ ടെണ്ടർ. യുഎഇയിൽ ഉൾപ്പടെ പുതുതായി നൽകിയ സേവന കരാർ നിയമക്കുരുക്കിലായതോടെ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഒടുവിലാണ് നിലവിൽ കരാർ ലഭിച്ചവർക്ക് തുടരാനുള്ള അനുമതി നൽകി, മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. യുഎഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം.അടുത്ത മാസം 26 വരെ കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാം. നവംബർ 27 നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകും. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് യു.എ.ഇയിൽ തുറക്കേണ്ടത്. നിയമക്കുരുക്ക് നീണ്ടതോടെ ആഴ്ച്ചകളോളം യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഒടുവിലാണ് തൽക്കാലത്തേക്ക് യുഎഇയിൽ അൽഹിന്ദിന് സേവനം അനുവദിച്ചത്.

GENERAL
News Image

യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ? ആർക്കാണ് വരുമാനം? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി; സ്റ്റേ ഇല്ല

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി വിശദീകരണം തേടി. യുപിഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്(എംഡിആർ) ഈടാക്കാനുള്ള തീരുമാനത്തിലാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) വിശദീകരണം തേടിയത്. അതേസമയം, എംഡിആർ ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൻ്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും ചോദിച്ചത്. ഈ നിരക്കിൽനിന്ന് ആർക്കാണ് വരുമാനം ലഭിക്കുകയെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും സുപ്രീംകോടതി ആരാഞ്ഞു. തുടർന്നാണ് എല്ലാവിവരങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്. സത്യവാങ്മൂലം ലഭിച്ചശേഷം ഹർജി വീണ്ടും പരി​ഗണിക്കുമെന്നും നിലവിൽ ഹർജിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എംഡിആർ ഈടാക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് എംഡിആർ ഈടാക്കുമെന്ന് സെപ്റ്റംബർ 15-നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ അഞ്ജൻ ദത്ത സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. നിയമപരമായ ചട്ടക്കൂടുകളില്ലാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

GENERAL
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് പരിധിയിലെ മീനങ്ങാടി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സാമൂഹ്യപഠനമുറികളിലെ ആവശ്യത്തിന് 500 ലിറ്റര്‍ വെള്ളം സംഭരിക്കുന്ന ത്രീ ലെയര്‍ വാട്ടര്‍ ടാങ്ക് വയ്ക്കുന്നതിന് ആറ് അടി ഉയരമുള്ള സ്റ്റാന്‍ഡ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 221074

ARIYIPPU
News Image

മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടല്‍ മുഖേന 18000 ത്തിലധികം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സ്റ്റെഫി ആന്‍ ഫിലിപ്പ് യോഗത്തില്‍ പറഞ്ഞു. രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിച്ച് വികസിത ഇന്ത്യയുടെ ചാലകശക്തികളാക്കി പ്രവര്‍ത്തിപ്പിക്കുകയാണ് മൈ ഭാരതിന്റെ ലക്ഷ്യം. യുവതീ-യുവാക്കള്‍ക്ക് സന്നദ്ധ സേവനം, സാമൂഹികതല സേവനങ്ങള്‍, പരിശീലനം, നേതൃപരിശീലനം എന്നിവ ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ നിരവധി യൂത്ത് ക്ലബ്ബുകള്‍ മൈ ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്താകെ മൂന്ന് കോടി യുവജനങ്ങളാണ് മൈ ഭാരതിന് കീഴിലുള്ളത്. ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന് യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് കുര്യന്‍, ലീഡ് ബാങ്ക് മാനേജര്‍ എ വിനീഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ ഷുമിന്‍ എസ് ബാബു, ആരോഗ്യ വകുപ്പ് ജില്ലാ വിദ്യാഭ്യാസ-മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി ജി ബിജു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എ ജിഷ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ എസ് ശ്രീജിത്ത്, , ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വി ജെ ജിന്‍സ്, കുടുംബശ്രീ മിഷന്‍ പ്രതിനിധി ജെന്‍സണ്‍ എം ജോയ്, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ കെ പ്രജിത്ത്, ജില്ലാ റൂറല്‍ ഡെവലപ്‌മെന്റ് ഏജന്‍സി പ്രതിനിധി ജി പി ശ്രീജിത്ത്, മേരാ യുവ ഭാരത് പ്രതിനിധികളായ കെ എ അഭിജിത്ത്, ടി ടി അശ്വിന്‍ ജോസഫ്, മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

കുടുംബശ്രീ; പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈത്തിരി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യക്കൂട്ടായ്മ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനുള്ള ഉപകരണ വിതരണം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍ ഉദ്ഘാടനം ചെയ്തു. മോട്ടര്‍, വലകള്‍, മത്സ്യ ബന്ധന വലകള്‍, തൂക്ക് മെഷീന്‍ ഉപകരണങ്ങളാണ് നല്‍കിയത്. 50,000 രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കര്‍ഷകരുടെ ഉതപപ്പന്നങ്ങളുടെ പ്രാഥമിക സംഭരണം, മൂല്യവര്‍ദ്ധനവിന് ആവശ്യമായ വിവിധ പിന്തുണ, പ്രോത്സാഹനം എന്നിവ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലൂടെ ഉറപ്പാക്കുന്നുണ്ട്. എസ് സി/ എസ് ടി കോര്‍പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന 1,31,60,000 രൂപയുടെ ബള്‍ക്ക് ലോണ്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. സംരംഭങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട്, ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി കാര്‍ഡ്, സി ഐ എഫ് ലോണ്‍ എന്നിവയുടെ വിതരണവും നടന്നു. വൈത്തിരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി ഷോബിന്‍, എസ്.സി, എസ്.ടി ജില്ലാ ഓഫീസര്‍ ജെറിന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ സുഹൈല്‍, അശ്വത്, അര്‍ഷക് സുല്‍ത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KALPETTA
News Image

റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടറുകള്‍ ഒക്ടോബര്‍ ഒന്നിന് താഴ്ത്തി വെള്ളം സംഭരിക്കും

തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ പനമരം പഞ്ചായത്തില്‍ വെണ്ണിയോട് പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും ഒക്ടോബര്‍ ഒന്നിന് രാവിലെ 10 ന് താഴ്ത്തി വെള്ളം സംഭരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ പുഴയുടെ ഇരുകരകളിലുള്ളവര്‍ അതീവ സുരക്ഷ പാലിക്കണം.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ വില്ലേജ്, പടയന്‍, ബി എസ് പി, കാപ്പുണ്ടിക്കല്‍, വൈശാലി, സ്പില്‍ വേ, മാടത്തുംപാറ, കൂവളത്തോട്, മുസ്തഫ മില്‍, തെങ്ങുംമുണ്ട, പാണ്ടംക്കോട്, പുഞ്ചവയല്‍, ചിറ്റാലക്കുന്ന്, ടീച്ചര്‍മുക്ക്, പേരാല്‍, പതിമൂന്നാം മൈല്‍, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍ പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 30) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ARIYIPPU
News Image

ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു

മലവയൽ : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലവയൽ യൂണിറ്റിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ മിനി അധ്യക്ഷത വഹിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റ് സെക്രട്ടറി കൂടിയായ ദീപ്തി ടീച്ചറെ ആദരിച്ചു.കരുതൽ പദ്ധതിയുടെ ഭാഗമായി രോഗി സന്ദർശനം നടത്തി,ചികിത്സാ സഹായം നൽകി.സി ഡി ഒ മാരായ വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടിന്പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 30/09/2026 മുതൽ 02/10/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

KERALA
News Image

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, ചില മരുന്നുകളുടെ കുറവുമാത്രമാണ് ഉള്ളത്: മന്ത്രി കെ മുരളീധരൻ

ഒക്ടോബര്‍ പതിനഞ്ചോടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പതിനഞ്ചാം തീയതി വരെ കാത്തിരിക്കാന്‍ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകള്‍ റെഡി പാര്‍ച്ചേഴ്സില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകളുടെ കുറവുമാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. അത് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ ഡോക്ടര്‍മരുടെ അഭാവമുണ്ട്. ആ പ്രശ്‌നം പരിഹരിക്കും. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കെ മുരളീധരന്‍.സര്‍ക്കാരില്‍ നിന്ന് 50,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാർക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ വരിക എന്നും മുരളീധരന്‍ ചോദിച്ചു. ഏത് സര്‍ക്കാര്‍ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങള്‍ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഊര്‍ക്കടവ് ഹെല്‍ത്ത് സബ്‌സെന്റര്‍ ശിലാ സ്ഥാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.

KERALA
News Image

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം ; യുവാവിന് തടവും പിഴയും

ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് ഇയാൾ കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. അന്നത്തെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.എസ് ജിതേഷ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം നടത്തി

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നമ്പ്യാർകുന്ന് യൂണിറ്റിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.അധ്യാപക ദിനാചാരണത്തിന്റെ ഭാഗമായി നമ്പ്യാർകുന്ന് ജി.എൽ.പി.സ്കൂളിലെ പ്രധാന അധ്യാപകൻ ബാബു സാറിനെ മെമെന്റോ നൽകി ആദരിച്ചു.വയനാട് ജില്ലാതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ പൊൻപുലരി ബാലജ്യോതി അംഗം ഇശാൽ രാജിനെയും മെമെന്റോ നൽകി ആദരിച്ചു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധാ പ്രസാദ് എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image