Advertisement

വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മാനന്തവാടി: മാനന്തവാടി എൽഎഫ് യുപി സ്ക്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും, പരേതയായ മേരി ജോണിന്റെയും മകൻ ദീപു ജോൺ (35) ആണ് മരണപ്പെട്ടത്. ദീപു സഞ്ചരിച്ച ബൈക്ക് ഓട്ടോറി ക്ഷയിൽ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനി നടിയിൽപ്പെടുകയുമായിരുന്നു. ദീപു ജോണിന്റെ മാതാവ് മേരി രണ്ടാ ഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് വിദേശത്ത് നിന്നും എത്തി യതായിരുന്നു ദീപു. ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോൺ.

MANANTHAVADY
News Image

ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

 കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് പ്രകാരം ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്  പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസസിനി ഉത്തരവിട്ടു.

KALPETTA
News Image

താത്പര്യപത്രം ക്ഷണിച്ചു

വയനാട് ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലൂള്‍പ്പെടുത്തി വിവിധ സ്‌കൂളുകളിലേക്ക് ഫര്‍ണ്ണീച്ചര്‍ വാങ്ങല്‍, അമ്പലവയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലാബുകളുടെ നവീകരണം, വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് നവീകരണം, കുഞ്ഞോം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍- ഓഫീസ് നവീകരണം പദ്ധതി പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 നകം താത്പര്യപത്രം സമര്‍പ്പിക്കണം.

ARIYIPPU
News Image
Advertisement

താത്പര്യപത്രം ക്ഷണിച്ചു.

പൂക്കോട് സ്ഥിതിചെയ്യുന്ന എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിക്ക് ത്രൈമാസ ഇന്റേണല്‍ ഓഡിറ്റ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതിന് യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം/ പ്രൊപ്രൈറ്റര്‍ഷിപ്പ്/ ഐസിഎഐയില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം താത്പര്യപത്രം സമര്‍പ്പിക്കണം.

ARIYIPPU
News Image

ഗവ എന്‍ജിനീയറിങ് കോളേജില്‍ നിയമനം

വയനാട് ഗവ എന്‍ജിനിയറിങ്് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതയും പ്രായ പരിധിയിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. ഫോണ്‍ -04935 257321.

ARIYIPPU
News Image

റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് 28 മുതല്‍

പേവിഷബാധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 28, 29, 30 തിയതികളില്‍ പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍, നായകള്‍ എന്നിവയെ ക്യാമ്പുകളിലെത്തിച്ച് വാക്‌സിനേഷന്‍ നടത്തണമെന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അസുഖങ്ങളുള്ള പൂച്ചകളെയും നായകളെയും ക്യാമ്പില്‍ കൊണ്ടുവരരുത്. പൂച്ചകളെ ബാസ്‌കറ്റില്‍ ടര്‍ക്കി ടവല്‍ സഹിതം കൊണ്ടുവരണം.  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയിന്‍/കയര്‍ എന്നിവയില്‍ നായകളെ ബന്ധിച്ചിരിക്കണം. ആദ്യമായി വാക്‌സിനെടുക്കുന്നവയ്ക്ക് ഒരു മാസം കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. വാക്‌സിനേഷന്‍ ചാര്‍ജ് ഡോസ് ഒന്നിന് 55 രൂപ നിരക്കില്‍ തത്സമയം ക്യാമ്പുകളില്‍ അടയ്ക്കണം. കൂടാതെ എല്ലാ ദിവസവും പൊഴുതന ഡിസ്‌പെന്‍സറിയില്‍ വാക്‌സിനേഷന്‍ ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികളുടെയും പൂച്ചകളുടെയും ലൈസന്‍സിന് റാബിസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും പ്രസിഡന്റ് അറിയിച്ചു.

ARIYIPPU
News Image

ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽ; TL 360615 ന് ഒന്നാം സമ്മാനം

തിരുവനന്തപുരം: 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് നിർവ്വഹിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയോടെയാണ് ഇത്തവണ ഓണം ബംപർ വിപണിയിലെത്തിയത്. കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.വൻ സ്വീകാര്യത ലഭിച്ച ലോട്ടറിയുടെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റുതീർന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കുമാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും നൽകും.ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ മറ്റ് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. ജില്ലയിൽ മാത്രം 20 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

KERALA
News Image

സംസ്ഥാന സ്‌കൂള്‍ കായികമേള: സബ് ജൂനിയര്‍ ഹോക്കിയില്‍ വയനാടിന് വെള്ളി

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസിലെ മിടുക്കന്മാരുടെ കളിമിടുക്കില്‍ സംസ്ഥാന ഹോക്കിയില്‍ വയനാടിന് വെള്ളി തിളക്കം. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് സബ് ജൂനിയര്‍ ഹോക്കി വിഭാഗത്തില്‍ വയനാട് മിന്നും വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ മലപ്പുറത്തോട് ഏറ്റുമുട്ടി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ് സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളും വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയും അടങ്ങുന്നതാണ് വയനാടിന്റെ വിജയസംഘം. ഇതില്‍ നല്ലൂര്‍നാട് സ്‌കൂളിലെ ആദര്‍ശ് ബാബു, ശ്രീഷ്ണവ് എന്നിവര്‍ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണപ്രസാദിന് പ്രോമിസിങ് പ്ലെയര്‍ അവാര്‍ഡ് ലഭിച്ചു. പരിശീലകന്‍ സുമിത്ത്, കായികാധ്യാപകന്‍ റോണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് മികച്ച ടീം നേട്ടം കൈവരിച്ചത്.

KALPETTA
News Image

സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റു

സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായി ദീപാ ജെയിംസ് ചുമതലയേറ്റു. കോട്ടയം സ്വദേശിനിയാണ്. ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്നു. 1998 മുതല്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

KALPETTA
News Image

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

KALPETTA
News Image

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

KALPETTA
News Image

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

തിരുവനന്തപുരം: 2026ലെ ഓണം ബംപറിൻ്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിന് തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. രണ്ടാം സമ്മാനമായ 1 കോടി രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006.TL 792519 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ ലഭിച്ചത്. മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163 എന്നീ ടിക്കറ്റുകളായിരുന്നു മൂന്നാം സമ്മാനമായി 25 ലക്ഷത്തിന് അർഹമായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്.

KERALA
News Image

മരുന്ന് സംഭരണം: ഇടനിലക്കാരെ ഒഴിവാക്കാൻ സർക്കാർ

കാൻസർ മരുന്നുകൾ ഉൾപ്പെടെ 20% വിലക്കുറവിൽ വാങ്ങാനാകും  ഡിസംബറിലെ പുതിയ ടെൻഡർ മുതൽ സമഗ്രമാറ്റം  തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്കും മരുന്നു സംഭരിക്കാനുള്ള ടെൻഡർ നടപടികളിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി നിർമാതാക്കളെ നേരിട്ടു പങ്കെടുപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതോടെ, കാൻസർ മരുന്നുകൾ ഉൾപ്പെടെ എല്ലാം കുറഞ്ഞത് 20% വിലക്കുറവിൽ സംഭരിക്കാനാകുമെന്നാണു പ്രതീക്ഷ.  സംസ്ഥാനത്തു വർഷം 865 ഇനം മരുന്നുകളുടെ ആവശ്യമുണ്ടെങ്കിലും ഇതു പൂർണമായും വാങ്ങാറില്ല. ഡിസംബറിൽ ആരംഭിക്കുന്ന പുതിയ ടെൻഡർ നടപടികളിലൂടെ മുഴുവൻ മരുന്നും വാങ്ങാനാണു മന്ത്രി കെ. മുരളീധരന്റെ നിർദേശം. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നുസംഭരണത്തിലാണ് സമഗ്രമാറ്റം കൊണ്ടുവരുന്നത്.  വിദേശനിർമിത മരുന്നുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള അവകാശം ആദ്യ ഇറക്കുമതിക്കാർക്കു മാത്രമായിരിക്കും. ടെൻഡർ ലഭിക്കുന്ന കമ്പനികൾ 3 സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന ബാച്ച് മരുന്നാണു കേരളത്തിലേക്കും നൽകേണ്ടത്. എല്ലാ മരുന്നുകളുടെയും ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം ഒരു സംസ്ഥാനത്തുമില്ല. അതിനാൽ ഏതെങ്കിലും സംസ്ഥാനത്തെ പരിശോധനയിൽ മരുന്നിനു ഗുണമേന്മയില്ലെന്നു കണ്ടെത്തിയാൽ ആ കമ്പനിയെ വിലക്കുപട്ടികയിലാക്കും. നിശ്ചിത സമയത്തിനകം കമ്പനികളുടെ കുടിശിക തീർക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.  എന്താണ് മെച്ചം?* സർക്കാർ സൗജന്യമായും കുറഞ്ഞവിലയിലും നൽകുന്ന മരുന്നുകൾക്ക് ഗുണമേന്മ കൂടും.  * എല്ലാ ഇനം മരുന്നുകളും ലഭ്യമാകുന്നതോടെ ഒന്നിലധികം മേനിന് വാങ്ങേണ്ടിവരില്ല.  * മരുന്നുക്ഷാമം പൂർണമായും ഒഴിവാകും.

KERALA
News Image

സൂപ്പർ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കം, തൃശൂർ മാജിക്കിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ്

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിന് വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ കിരീടപ്പോരാട്ടത്തിന്‍റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തൃശ്ശൂർ മാജിക് എഫ്.സിയെയാണ് കണ്ണൂർ പരാജയപ്പെടുത്തിയത്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ പതിനെട്ടാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റ താരം അൽവാരസ് ഗോമസാണ് കണ്ണൂരിനായി വിജയഗോൾ നേടിയത്.ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്‍റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി. ഗോൾ വഴങ്ങിയതോടെ പന്ത് കൂടുതൽ കൈവശം വെച്ച് തൃശ്ശൂർ മാജിക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ നിരയെ ഭേദിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും സമനില ഗോളിനായി തൃശ്ശൂർ കനത്ത പോരാട്ടം നടത്തിയെങ്കിലും കണ്ണൂർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

SPORTS
News Image

ഇന്ത്യന്‍ പാസ്പോര്‍ട്ട് മതി; ഈ 10 രാജ്യങ്ങളിലേക്ക് വിസ എടുക്കാതെ യാത്ര ചെയ്യാം

വിദേശയാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം മുന്നിലെത്തുന്ന കാര്യമാണ് വിസ. വിസയ്ക്കായി അപേക്ഷിക്കുക, രേഖകള്‍ തയ്യാറാക്കുക, കാത്തിരിക്കുക… പലപ്പോഴും യാത്രയേക്കാള്‍ ബുദ്ധിമുട്ടായി തോന്നും ഈ നടപടികള്‍. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂര്‍ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ യാത്ര ചെയ്യാന്‍ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്.2026ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാനാകുന്ന നിരവധി ഡെസ്റ്റിനേഷനുകളുണ്ട്. ചില രാജ്യങ്ങളില്‍ നേരിട്ട് വിസയില്ലാതെ പ്രവേശിക്കാമെങ്കില്‍, ചിലയിടത്ത് എത്തിയശേഷം വിസ എടുക്കണം. ചില രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ട്രാവല്‍ അനുമതി മാത്രം മതിയാകും. ഏതൊക്കെയാണ് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളെന്ന് അറിയാം

GENERAL
News Image

ഇനിയും ചിത്രം പതിയും: ഇ-ചെലാനിൽ നിന്ന് ഗതാഗത നിയമലംഘനത്തിൻ്റെ ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് MVD

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം.മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നു എന്ന തരത്തിലുള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ഉത്തരവ് / നിര്‍ദ്ദേശം നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടില്ല എന്ന് അറിയിക്കുന്നു.നിരത്തുകളിലെ നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ ചെലാന്‍ നോട്ടീസ് വരുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈന്‍ നോട്ടീസുകളില്‍ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫൈന്‍ നോട്ടീസുകള്‍ കുടുംബ കലഹങ്ങള്‍ക്കും മറ്റും കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടകളെ തുടര്‍ന്ന് ഫോട്ടോകള്‍ സ്വകാര്യമാക്കി ഇ-ചെലാന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കുവെന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. സ്വകാര്യത നിലനിര്‍ത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ടായികുന്നു. ഇതിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിരിക്കുന്നത്.

KERALA
News Image

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, പവന് 120 രൂപ കുറഞ്ഞു; മാറ്റമില്ലാതെ വെള്ളി വില

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 120 രൂപ വർധിക്കുകയായിരുന്നു ചെയ്തത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും പവന് 1,11,960 രൂപയുമായി വിലയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവ‍ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

KALPETTA
News Image

തൊണ്ടിമുതൽ മോഷണകേസ് ;ഹാൻസ് കണ്ടെത്തി

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ (ഹാൻസ്) ചാക്കുകൾ മോഷണം പോയ സംഭവത്തിൽ നിർണായക പുരോഗതി. മോഷ്ടിക്കപ്പെട്ട ഹാൻസ് ചാക്കുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് സ്റ്റേഷനിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയുള്ള പോലീസ് ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചനിലയിൽ ഇവ കണ്ടെത്തിയത്.കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയാണ് ഹാൻസ് ചാക്കുകൾ സബിത്ത്ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു മുൻപ് കൽപ്പറ്റയിലെ രഹസ്യകേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തെത്തിച്ചത് സബിത്ത് ഒറ്റയ്ക്കാണെങ്കിലും, തൊണ്ടിമുതൽ കടത്തുന്നതിനും ഒളിപ്പിക്കുന്നതിനും പുറത്തുനിന്ന് ഇയാൾക്ക് മറ്റ് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.സംഭവത്തിൽ സബിത്തിനെതിരായ നിർണായക സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ്സ്ഥിരീകരിച്ചു. സബിത്തിന് ലഭിച്ച ബാഹ്യസഹായങ്ങളെക്കുറിച്ചും ഇതിനു പിന്നിലെ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡി കാലാവധി പൂർത്തിയായ സബിത്തിനെയും കണ്ടെടുത്ത തൊണ്ടിമുതലുകളെയും കോടതിയിൽ ഹാജരാക്കി.

SULTAN BATHERY
News Image

അന്താരാഷ്ട്ര കാപ്പി ദിനാഘോഷം : പോസ്റ്റർ പ്രകാശനം ചെയ്തു.

ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര കാപ്പി ദിനാഘോഷത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു. കോഫി റാലി, പ്രദർശനം, സെമിനാർ , പൊതുസമ്മേളനം , കോഫി പാർട്ടി എന്നിവയാണ് ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.  മന്ത്രിമാർ, എം പി മാർ , എംഎൽഎമാർ മറ്റ് ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന കൃഷി വകുപ്പ്, കോഫി ബോർഡ് ,കേര പ്രൊജക്ട് എന്നിവയുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് , വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ , കേരള എഫ്.പി.ഒ- എഫ് പി സി കൺസോർഷ്യം , സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ.  . അനുബന്ധ പരിപാടികൾ സെപ്റ്റംബർ 29-ന് മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തിലും 30-ന് ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിലും നടക്കും.സ്വാഗത സംഘം യോഗത്തോടനുബന്ധിച്ച് കാപ്പി ദിനാഘോഷത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ. എം കറുത്തമണി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സീമ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അലി ബ്രാൻ, സെക്രട്ടറി മധു ബൊപ്പയ്യ, കേരള എഫ് പി ഒ കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ , കോഫി ബോർഡിലെയും വ്യവസായ വകുപ്പിലെയും  കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

KALPETTA
News Image

കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി

സ്ക്കൂള്‍ ഗെയിംസ് 2026 വയനാട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷനായിരുന്നു. ബത്തേരി സബ്ബ് ജില്ലാ സെക്രട്ടറി എ.വി.ബിജു,റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു,സെക്രട്ടറി സജി.പി.പി തുടങ്ങിയവര്‍ സംസാരിച്ചു.സ്ക്കൂള്‍ ഗെയിംസ് ജില്ലാ സെക്രട്ടറി പ്രശോഭ് സ്വാഗതവും സബ്ബ് ജില്ലാ സെക്രട്ടറി ഒ.പി.രാജേഷ് നന്ദിയും അര്‍പ്പിച്ചു. 73 പോയന്റുകള്‍ നേടി ബത്തേരി സബ്ബ് ജില്ല ഒന്നാം സ്ഥാനവും 53 പോയന്റുകള്‍ വീതം നേടി വൈത്തിരി,മാനന്തവാടി സബ്ബ് ജില്ലകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു.

KALPETTA
News Image